Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2026 10:29 IST
Share News :
കോട്ടയം: കോട്ടയം കുമരകത്ത് കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ വീട്ടമ്മ മരിച്ചു. കോട്ടയം കുമരകത്താണ് വെള്ളപ്പൊക്കത്തെത്തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന മങ്കുഴി പാകത്തുശേരി റോസമ്മ (71) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും വീടിനുചുറ്റും വഴികളിലും വെള്ളം കയറിക്കിടന്നതിനാൽ ഉടൻ ആശുപത്രിയിലേക്ക് പോകാൻ സാധിച്ചില്ല. തുടർന്ന് സമീപവാസിയും രക്ഷാ പ്രവർത്തകരും ചേർന്ന് വള്ളത്തിലും കസേരയിലുമിരുത്തി പ്രധാന റോഡിലെത്തിച്ച് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വൈകീട്ട് മൂന്നോടെ മരണം സംഭവിച്ചത്. പീറ്ററാണ് ഭർത്താവ്. ഷീബ, ഷിജു, ഷീന എന്നിവർ മക്കളാണ്.
Follow us on :
Tags:
More in Related News
Please select your location.