Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓറിയന്റലിൽ കായികമേളയ്ക്ക് തുടക്കം.

16 Sep 2026 19:48 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന്റെ രണ്ടുദിവസത്തെ കായികമേളയായ ‘SPARKZ 2K26’-ന് തുടക്കമായി. വിവിധ ഹൗസുകളെ അണിനിരത്തിയുള്ള മാർച്ച് പാസ്റ്റോടെയാണ് കായികമേളയ്ക്ക് തുടക്കം കുറിച്ചത്. യെല്ലോ , റെഡ്, ഗ്രീൻ, ബ്ലൂ ഉൾപ്പെടെ നാല് ഹൗസുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്.


കായികമേളയുടെ പതാക ഉയർത്തലും ഔദ്യോഗിക ഉദ്ഘാടനവും സ്കൂൾ മാനേജർ എം. കെ. ബാവ സാഹിബ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ കെ. കെ. ഉസ്മാൻ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് കരാടൻ അബ്ദുറഷീദ്, വാർഡ് കൗൺസിലർ റബിയത്ത് പള്ളിയാളി, പി.ടി.എ എക്സിക്യൂട്ടീവ് അംഗം മുസ്തഫ ചെറുമുക്ക്, കായികാധ്യാപകൻ എം. സി. ഇല്യാസ്, സ്റ്റാഫ് സെക്രട്ടറി ടി. സലിം, എം. സുഹൈൽ, യു. ടി. അബൂബക്കർ, കെ. വി. സാബിറ, എം. പി. റംല, എ. ടി. സൈനബ, എം. പി. അലവി, കെ. അബ്ദുൽ ജലീൽ, മുനീർ.താനാളൂർ, പി.വി. ഹുസൈൻ, എസ്. ഖിളർ , ടി.സി നാസർ, കെ.ഇബ്രാഹിം , കെ. ഷംസുദ്ധീൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മറ്റു അധ്യാപകരും എൻ. എസ്. എസ് വളയണ്ടിയർമാരും, സ്കൗട്ട്സ് & ഗൈഡ്സ്, ജെ.ആർ.സി, റൈഞ്ചേഴ്സ്, ലിറ്റിൽകൈറ്റ്സ് എന്നിവരും സ്പോർട്സിന് നേതൃത്വം നൽകി.


സ്കൂൾ ലീഡർ മുഹമ്മദ് സുൽത്താൻ കായികതാരങ്ങൾക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളുടെ കായികമികവും സംഘബോധവും സൗഹൃദവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കായികമേള ഇന്നും നാളെയും സ്കൂൾ ഗ്രൗണ്ടിൽ വിവിധ മത്സരങ്ങളോടെ തുടരും.



Follow us on :

More in Related News