Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2025 14:06 IST
Share News :
മുക്കം: ഈങ്ങാപ്പുഴ വെസ്റ്റ് പുതുപ്പാടിയിലെ സിറ്റി ബാക്കറിക്ക് മുകളിൽ തിപ്പിടുത്തം മുക്കത്ത് നിന്ന് അഗ്നി രക്ഷസേന കുതിച്ചെത്തി തീ അണച്ചു. വലിയ അപകടം ഒഴിവായി. ഞായറാഴ്ച്ച രാവിലെ 11 മണിയോടയാണ് കെട്ടിടത്തിലെ മൂന്നാം നിലക്ക് മുകളിൽ താൽക്കാലികമായി നിർമ്മിച്ച ഷെഡിന് തീപ്പിടിച്ചത്. പുതുപ്പാടി നഗരത്തിലെ അബ്ദു റഹിം ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്.'പി.സി. നദീറ , മുഫീദ എന്നിവരുടെതാണ് ബേക്കറി. പ്ലാസ്റ്റിക്ക് ചാക്കുകൾ, പെട്ടികൾ തുടങ്ങി സാമഗ്രികൾ സൂക്ഷിക്കാൻ നിർമ്മിച്ച ഷെഡാണ് അഗ്നിക്കിരയായത്. ആർക്കും തന്നെ പരിക്കുകൾ പറ്റിയതായി റിപ്പോർട്ടില്ല. തീയും പുകയും പ്രദേശത്തെ അൽപ്പ നേരം ഭീതിയിലായ്ത്തി. മുക്കം അഗ്നി രക്ഷ സേനയുടെ രണ്ട് യൂണിറ്റുകളുടെ ഇടപെടൽ തീ പടരുന്നത് ഒഴിവാക്കാനായത്. ബേക്കറിയുടെ മുകൾ ഭാഗത്ത് തീ ആളി കത്തുന്നതിനാൽ താഴത്തെ നിലയിലേ ക്ക് പ്രവേശിക്കാൻ ഏറെ ബുദ്ധിമുട്ടി. ഇക്കാരണത്താൽ കോണി പിറക് വശത്ത് കൂടി സ്ഥാപിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. താഴ്ഭാഗത്തെ നിലയിൽ കൂൾബാറും, ലോഡുജമടക്കം പ്രവർത്തിക്കുന്നുണ്ട്. പ്രദേശങ്ങളിൽ തിപ്പിടുത്തം പോലെയുള്ള അപകടം സംഭവിക്കുമ്പോൾ അഗ്നി രക്ഷ നിലയമില്ലാത്തതാണ് പരക്കെയുള്ള ആക്ഷേപം. സംഭവത്തെ തുടർന്ന് താമരശ്ശേരി കേന്ദ്രീകരിച്ച് അഗ്നി രക്ഷ നിലയം അനുവദിക്കണമെന്ന ആവശ്യം കൂടുതൽ ശക്തി പ്പെട്ടിരിക്കയാണ്. രക്ഷപ്രവർത്തനത്തിന് മുക്കം അഗ്നി രക്ഷ നിലയത്തിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിൻ്റെ നേതൃത്വം നൽകി. എ എസ് ടി ഒ പയസ്സ് അഗസ്റ്റിൻ, ഫയർ ആൻ്റ് റസ്ക്യൂ ഓഫീസ്സ്ർ മാരായ എം.സി സജിത് ലാൽ , പി.ടി അനീഷ് , എൻ പി അനീഷ് , എസ് പ്രദീപ്, ടി.പി ശ്രീജിൻ, അനു മാത്യു,ജെ അജിൻ, പി.ജിതിൻ, ഹോം ഗാർഡുമാരായ കെ.എസ് വിജയകുമാർ, ജോളി ഫിലിപ്പ്, എംപി രത്ന രാജൻ എന്നിവരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.