Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2024 20:27 IST
Share News :
മലപ്പുറം പാർലമെന്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഇ ടി മുഹമ്മദ് ബഷീര്‍ തന്റെ ഗുരുനാഥയെ കാണാന്‍ അരിയല്ലൂരിലെ വസതിയിലെത്തി.
ചാലിയം ഹൈസ്കൂളിലെ തന്റെ പഠന കാലത്ത് അദ്ധ്യാപികയായിരുന്ന കുഞ്ഞി ലക്ഷ്മി ടീച്ചറെ കാണാന്‍ ഇ ടി എത്തുന്നതറിഞ്ഞ് അയൽവാസികളും നാട്ടുകാരും ടീച്ചറുടെ വസതിയിലെത്തിയിരുന്നു.
കുഞ്ഞി ലക്ഷ്മി ടീച്ചറെ ഹരാർപ്പണം നടത്തി ഇ ടി തന്റെ ആദരവ് പ്രകടിപ്പിച്ചു.
സ്ഥാനാര്‍ത്ഥിയായ തന്റെ ശിശ്യനെ നേരിൽ കാണാന്‍ സാധിച്ചതിലുള്ള സന്തോഷം ടീച്ചര്‍ പ്രകടിപ്പിക്കുകയും ഹരാർപ്പണം നടത്തി വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
ടീച്ചറുമായി സൗഹൃദം പങ്ക് വെച്ചും കുശലാന്വേഷണം നടത്തിയും ധാരാളം സമയം വീട്ടില്‍ ചെലവഴിച്ചു.
യുഡിഎഫ് നേതാക്കളായ എം എ ഖാദര്‍, എകെ അബ്ദുറഹ്മാന്‍, വി പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, ബക്കർ ചെർന്നൂർ, പി പി അബ്ദുള്‍ റഹ്മാന്‍, ഇന്ദിരാഭായി ടീച്ചർ, കോശി തോമസ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
Follow us on :
Tags:
More in Related News
Please select your location.