Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2026 10:34 IST
Share News :
തിരൂരങ്ങാടി : മലപ്പുറം തിരൂരങ്ങാടിയില്‍ നിന്ന് ഈ വർഷം ഫെബ്രുവരിയില്‍ പിടികൂടിയ വൻ സ്ഫോടകവസ്തു ശേഖരം നിർവീര്യമാക്കി നശിപ്പിക്കാൻ എൻഐഎയ്ക്ക് കോടതി അനുമതി നല്‍കി. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സുരക്ഷാ മുൻകരുതലുകളോടെയാകും നടപടി. സവാള കയറ്റിവന്ന ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ 89,600 ജലാറ്റിൻ സ്റ്റിക്കുകളും വൻതോതിലുള്ള നോണ്‍ ഇലക്‌ട്രിക് ഡിറ്റണേറ്ററുകളുമാണ് നശിപ്പിക്കുക. എൻഐഎ സമർപ്പിച്ച അപേക്ഷ പരിഗണിച്ച കൊച്ചിയിലെ പ്രത്യേക കോടതി ജഡ്ജി പി.കെ. മോഹൻദാസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പിടിച്ചെടുത്ത അതിതീവ്ര സ്ഫോടകവസ്തുക്കള്‍ ദീർഘകാലം സൂക്ഷിക്കുന്നത് വലിയ സുരക്ഷാ ഭീഷണിക്കും അപകടസാധ്യതയ്ക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ നശിപ്പിക്കാൻ അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയത്. എന്നാല്‍, കേസിന്റെ വിചാരണവേളയില്‍ ശാസ്ത്രീയ തെളിവായി ഉപയോഗിക്കുന്നതിനായി ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ച് സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി എൻഐഎയ്ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് തിരൂരങ്ങാടി ചെമ്മാട്-തലാപ്പാറ റോഡിലെ ഫർഹ ഹോളോബ്രിക്സ് കമ്പനി പരിസരത്ത് നിർത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് പ്രാദേശിക പൊലീസിന് സ്ഫോടകവസ്തുക്കള്‍ ലഭിച്ചത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ സവാളച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ലക്ഷത്തോളം ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തുകയായിരുന്നു. സ്ഫോടകവസ്തുക്കള്‍ കൈവശം വയ്ക്കുന്നതിനോ കടത്തുന്നതിനോ ആവശ്യമായ രേഖകളോ ലൈസൻസോ ഹാജരാക്കാൻ കഴിയാതിരുന്നതോടെ ലോറിയിലുണ്ടായിരുന്നവരെ പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.