Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 16:47 IST
Share News :
എലിഞ്ഞിപ്ര: ചൗക്ക സെന്റ് മേരീസ് ലൂർദ്ദ് ഇടവക നവതിയോടനുബന്ധിച്ച് കാരുണ്യ നിധി ഫണ്ട് ഉപയോഗിച്ച് നിർധനർക്കായി നിർമ്മിച്ച് നൽകുന്ന നാല് ഭവനങ്ങളിൽ നിർമ്മാണം പൂർത്തിയായ രണ്ടെണ്ണത്തിന്റെ വെഞ്ചിരിപ്പും താക്കോൽ ദാനകർമ്മവും നിർമാണം നടത്താനുദ്ദേശിക്കുന്ന രണ്ടെണ്ണത്തിന്റെ തറക്കല്ലിടൽ കർമ്മവും നടന്നു. വികാരി. ഫാ.ഡോ.ആന്റോ കരിപ്പായി, ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ ഫാ.ജോളി വടക്കൻ, കോടശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജയിംസ്, പ്രതിപക്ഷ നേതാവ് ജയതിലകൻ, വൈസ് പ്രസിഡന്റ് സുനന്ദ നാരായണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ കെ സരസ്വതി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശകുന്തള വൽസൻ, ടി ആർ ബാബു, ചാലക്കുടി നഗരസഭ കൗൺസിലർമാരായ ജോയ് ചാമവളപ്പിൽ, പ്രീതി ബാബു, സൗമ്യ വിനീഷ്,
കൺവീനർ സിബു ചേലേക്കാട്ട്,. സഹ വികാരി ഫാ. ക്ലിന്റൺ പെരിഞ്ചേരി,കൈക്കാരന്മാരായ ടൈറ്റസ് നൊച്ചുരുവളപ്പിൽ, ജോജോ മാങ്കായി, ജോഫ്രിൻ കിഴക്കൂടൻ, ജോസ് മണവാളൻ,സി.ലൈസ സി എം സി, ജോസ് പാണേക്കാടൻ, റിൻസൺ മണവാളൻ,അബ്രഹാം മൽപാൻ എന്നിവർ സംസാരിച്ചു.വർഗ്ഗീസ് പുല്ലോക്കാരൻ എലിഞ്ഞിപ്ര സെന്റ് ആന്റണീസ് സ്ക്കൂളിന് സമീപത്ത് ഭവന നിർമ്മാണത്തിന് ആവശ്യമായ 15 സെന്റ്
സ്ഥലവും സി എം സി ഉദയ പ്രോവിൻസ്, ലൂർദ് മാതാ സോഷ്യൽ സെന്റർ എന്നീ സ്ഥാപനങ്ങൾ വഴിക്ക് ആവശ്യമായ സ്ഥലവും സൗജന്യമായി നൽകി .
ഇടവകയിലെ പാരിഷ് ബുള്ളറ്റിൻ കമ്മിറ്റി, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ബാക്കിയുള്ള രണ്ട് ഭവനങ്ങളുടെ നിർമ്മാണം നടക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.