Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി നിയന്ത്രണ സമയം കൂട്ടി; കെഎസ്ഇബിയുടെ എസ്എംഎസ് വന്നുതുടങ്ങി

11 Sep 2026 19:45 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനുള്ള സമയം കൂട്ടി കെഎസ്ഇബി. ഇന്ന് വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നലെ 6.45 മുതലായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്. 

മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 900 മുതൽ 1000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നു കെഎസ്ഇബി പറയുന്നു. ഏതു സമയത്താണ് നിയന്ത്രണം എന്ന സന്ദേശം മൊബൈലിൽ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങി. സന്ദേശം ലഭിക്കാത്തവർ https://kseb.in/ എന്ന വെബ്സൈറ്റിൽ ബിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം.


Follow us on :

More in Related News