Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2026 10:13 IST
Share News :
ഗുരുവായൂർ:നിരവധി അനാഥരായ അമ്മമാരുടെ അഭയസ്ഥാനമായ മമ്മിയൂർ സാന്ദീപനി മാതൃ സദനത്തിന് അത്യാവശ്യമായ മാലിന്യ സംസ്കരണയന്ത്രം(ഇൻസിനറേറ്റർ)ഗ്ലോബൽ നായർ സർവ്വീസ് സൊസൈറ്റി (ജിഎൻഎസ്എസ്) സാന്ദീപനി അധികൃതർക്ക് കൈമാറി.കിടപ്പുരോഗികൾ അടക്കമുള്ള അമ്മമാരുടെ ഉപയോഗ ശൂന്യമായ ഡയപ്പർ അടക്കമുള്ള മാലിന്യങ്ങൾ സംസ്കരിക്കുകയെന്ന ദുഷക്കരമായ പ്രശ്നത്തിന് ഇതോടെ ശാശ്വതമായ പരിഹാരമായി.ജിഎൻഎസ്എസ് ആധ്യാത്മിക സമിതിയുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും സാന്ദീപനി മാതൃസദനത്തിൽ വെച്ചു നടക്കുന്ന നാരായണീയ പഠന ക്ലാസ്സിനോടനുബന്ധിച്ച് ചേർന്ന സമർപ്പണ ചടങ്ങിൽ വെച്ച് അദ്ധ്യാത്മിക ആചാര്യനും കവിയുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ സാന്ദീപനി മാതൃസമിതി ഭാരവാഹികൾക്ക് ഇൻസിനിറേറ്റർ കൈമാറി.ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ ചഅദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി മധു കെ.നായർ,ട്രഷറർ കെ.മോഹനകൃഷ്ണൻ,ചാവക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ടി.ശിവരാമൻ നായർ,സെക്രട്ടറി ശ്രീകുമാർ പി.നായർ,ശ്രീധരൻ കുന്നത്ത്,ജനനി ഭാരവാഹികളായ രാധ ശിവരാമൻ നായർ,ഗീത വിനോദ്,ബീന രാമചന്ദ്രൻ,ലെഫ്റ്റ് കേണൽ പി.എൻ.ശാന്തമ്മ,ഭവാനി പടിക്കൽ,സാന്ദീപനി മാതൃസദനം ഭാരവാഹികളായ എം.ജി.സുരേഷ് ബാബു,ബാബു കേശവൻ,പങ്കജo ആലക്കൽ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.