Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2026 19:54 IST
Share News :
മസ്കറ്റ്: ചെറു പ്രായത്തിൽ തന്നെ മികച്ച കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിച്ച് പ്രാദേശിക, അന്തർദേശീയ മത്സരങ്ങൾക്ക് സജ്ജരാക്കുന്നതിനുമായി ഒമാൻ പുതിയ ദേശീയ കായിക പദ്ധതിക്ക് ഒരുങ്ങുന്നു.
ഭാവിയിലെ മികച്ച കായികതാരങ്ങളെ നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനവും പിന്തുണയും നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രതിഭകളെ കണ്ടെത്തുന്നതുമുതൽ ഉയർന്ന നിലവാരത്തിലുള്ള മത്സരങ്ങൾക്ക് തയ്യാറാക്കുന്നതുവരെയുള്ള ഘട്ടങ്ങൾ ഉൾപ്പെടുത്തി കൃത്യമായ പരിശീലനപാത ഒരുക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
രാജ്യത്തെ കായിക മേഖലയിൽ കഴിവുള്ള യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ പ്രകടനം ശാസ്ത്രീയമായ പരിശീലനത്തിലൂടെ മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശിക മത്സരങ്ങളിൽ നിന്ന് മേഖലാതല, അന്തർദേശീയ വേദികളിലേക്കുള്ള കായികതാരങ്ങളുടെ വളർച്ചയ്ക്ക് ക്രമബദ്ധമായ സംവിധാനം ഒരുക്കുന്നതിലൂടെ ഒമാന്റെ കായികരംഗത്തെ ഭാവി ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
Follow us on :
Tags:
More in Related News
Please select your location.