Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2026 16:13 IST
Share News :
ചാവക്കാട്:നഗരസഭയുടെ 2025-26 ജനകീയാസൂത്രണ പദ്ധതിപ്രകാരം ശുചിത്വ മിഷന്റെ ശുചിത്വ കേരളം (അർബൻ) പദ്ധതിയിൽ ഉൾപ്പെടുത്തി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക രീതിയിൽ നിർമ്മിച്ച എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാൻ്റിൻ്റെ(ഇടിപി) ഉദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അധ്യക്ഷത വഹിച്ചു.ഏകദേശം 29,99,000 രൂപ ചെലവഴിച്ചാണ് ഈ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്.ആശുപത്രിയുടെ ശുചീകരണ പ്രവർത്തനങ്ങളും,മാലിന്യ നിർമ്മാർജ്ജനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ഈ പ്ലാന്റ് നിർണ്ണായക പങ്കുവഹിക്കും.ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എം.ഷമീർ പദ്ധതിയുടെ വിശദീകരണം നടത്തി.നഗരസഭ വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ് സ്വാഗതവും,സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.യതീന്ദ്രദാസ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.സലാം,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൂറ,വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.രഞ്ജിത്ത് കുമാർ,കൗൺസിലർമാരായ ഷീജ പ്രശാന്ത്,ആസിഫ് പാലയൂർ,മുഹമ്മദ് ആരിഫ്,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ് കുമാർ,ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.