Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2026 16:43 IST
Share News :
കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായ 200 മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പ്രഖ്യാപന ചടങ്ങിൽ നിന്ന്
കോഴിക്കോട്: ആസ്റ്റർ മിംസിൽ നിന്ന് 200 മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചതിന്റെ ഭാഗമായി കാൻസർ അതിജീവിതരുടെയും കൂട്ടായ്മയായ വേൾഡ് ഓഫ് സൂപ്പർ ഹീറോസിൻ്റെ സംഗമം സംഘടിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്നവർക്ക് വലിയ മാനസിക പിന്തുണയും പ്രത്യാശയും നൽകുന്ന സംഗമത്തിൽ ഇരുനൂറിലധികം അതിജീവിതരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ
പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കാൻസറിനെ പൊരുതി തോൽപ്പിച്ച വ്യക്തിയുമായ റിദ്വാൻ മുഖ്യാഥിതിയായി. ചടങ്ങിൽ ആസ്റ്റർ മിംസിൽ നിന്ന് 200 മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചതിന്റെ ഭാഗമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ
രോഗത്തെ അതിജീവിച്ച ആറുവയസുകാരിയുടെ പിറന്നാൾ ആഘോഷവും വേറിട്ട അനുഭവമായി.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ അതിസങ്കീർണ്ണമായ അർബുദ ചികിത്സകൾ കേവലം മെഡിക്കൽ നടപടിക്രമങ്ങൾ മാത്രമല്ല, മറിച്ച് അതിജീവനത്തിന്റെ വലിയ പോരാട്ടമാണെന്ന് ആസ്റ്റർ മിംസ് ഓങ്കോളജി വിഭാഗം മേധാവി ഡോ. കെവി ഗംഗാധരൻ പറഞ്ഞു. കൃത്യസമയത്തുള്ള രോഗനിർണ്ണയവും, അണുബാധ തടയുന്ന അത്യാധുനിക ഐസൊലേഷൻ സംവിധാനങ്ങളും, റോബോട്ടിക് ശസ്ത്രക്രിയയിലെ കൃത്യതയുമാണ് ഈ കുട്ടികൾ ഉൾപ്പെടെയുള്ള അതിജീവിതരെ പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്കെത്തിക്കാൻ കാരണമായതെന്ന് പീഡിയാട്രിക് ഹെമെറ്റോ ഓക്കോളജിസ്റ്റ് ഡോ.കേശവൻ എം ആർ പറഞ്ഞു.
ചികിത്സ പൂർത്തിയാക്കിയവരുടെ അനുഭവങ്ങൾ നിലവിൽ അർബുദത്തോട് പോരാടുന്നവർക്ക് നൽകുന്ന ധൈര്യം ചെറുതല്ലെന്നും, 200 മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് ആരോഗ്യ മേഖലയിൽ ആസ്റ്റർ മിംസ് നേടിയ ചരിത്രപരമായ നേട്ടത്തിൻ്റെ ഭാഗമാണെന്നും ഹെമെറ്റോ ഓക്കോളജിസ്റ്റും ബോൺമാരോ ട്രാൻസ്പ്ലാൻറ് ഫിസിഷ്യൻ ഡോ. സുദീപ് വി പറഞ്ഞു. റോബോട്ടിക് സാങ്കേതികവിദ്യയും ബോൺ മാരോ ട്രാൻസ്‌പ്ലാന്റെഷൻ അടക്കമുള്ള അത്യാധുനിക ചികിത്സാരീതികളും തദ്ദേശീയമായി ജനങ്ങൾക്ക് കൂടുതൽ മികവോടെ നൽകാൻ ആസ്റ്റർ മിംസ് പ്രതിജ്ഞാബദ്ധമാണെന്ന് സിഒഒ ഡോ. ഗോപിനാഥ് മാമ്പള്ളികളം പറഞ്ഞു . ചടങ്ങിൽ ഹോൾ ടൈം ഡയറക്ടർ ഡോ. ഹംസ പിഎം, സിഎംഎസ് ഡോ. എബ്രഹാം മാമ്മൻ,
ഡോ. ശ്രീലിഷ്, ഡോ. അരുൺ ചന്ദ്രശേഖരൻ, ഡോ. സതീഷ് പത്മനാഭൻ, ഡോ. കാർത്തിക, ഡോ.പ്രതിഭ, ഡോ.സാറ വത്സൻ തുടങ്ങിയവർ സംബന്ധിച്ചു
Follow us on :
Tags:
More in Related News
Please select your location.