Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2026 12:17 IST
Share News :
കടുത്തുരുത്തി:.കേരളത്തിൽ വിഷുക്കാലത്തിന്റെ വരവറിയിച്ച് കണിക്കൊന്നകൾ പൂത്തുലഞ്ഞു സ്വർണ്ണനിറത്തിൽ പൂത്തുനിൽക്കുന്ന കൊന്നമരങ്ങൾ വിഷുവിന്റെ വരവ് വിളംബരം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ നാട്ടിൽ പുറങ്ങളിൽ എല്ലായിടത്തും.പ്രകൃതിക്കു മനോഹാരിതയുടെ പീതാംബര വർണം ചാലിച്ചു ഇത്തവണ നേരത്തെ തന്നെ കണിക്കൊന്നകൾ പൂത്തിരുന്നു. വിഷുക്കണിയുടെ കൂട്ടത്തിൽ ഈ പൂക്കളും സ്ഥാനം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. പഴയ കാലത്തേതു പോലെ കൃത്യമായ ചിട്ടകളോടെ വീടുകളിൽ വിഷുക്കണി ഒരുക്കുന്നത് ഇന്ന് ഗ്രാമങ്ങളിൽ പോലും അന്യം നിൽക്കുകയാണ്. എങ്കിലും ലഭ്യമായ ദ്രവ്യങ്ങൾ ഒരുക്കി കണി കാണുന്നത് കുറവല്ലതാനും.
വിഷു ആഘോഷം കൃഷി ഉത്സവവുമായി ബന്ധപ്പെട്ടതു കൂടിയാണ്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണു വിഷുവായി ആഘോഷിക്കുന്നതെന്നും വിശ്വാസികളുടെ ഇടയിൽ ഐതിഹ്യമുണ്ട്. അതുകൊണ്ടു തന്നെയാണു ശ്രീകൃഷ്ണനെ കണികാണുന്നതും. വിഷുവിനു ചെയ്യുന്ന കാര്യങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നല്ല ഫലം തരുന്നതായും കണി കണ്ടാൽ ഐശ്വര്യം കിട്ടും എന്നുമാണു സങ്കൽപം.
Follow us on :
Tags:
More in Related News
Please select your location.