Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2026 23:08 IST
Share News :
വൈക്കം: നാല് വർഷത്തിലധികമായി ഗതാഗത യോഗ്യമല്ലാതെ കിടക്കുന്ന
മുളക്കുളം - ചന്തപ്പാലം - വടയാർ-മുട്ടുചിറ റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട്
തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തൃതല പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ
പൊൻകുന്നം കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി.
റോഡിൻ്റെ നിർമ്മാണ ചുമതല നിർവ്വഹിക്കേണ്ട കെ.എസ്.ടി.പി യുടെ കെടുകാര്യസ്ഥതയും സർക്കാരിൻ്റെ അനാസ്ഥയുമാണ് നിരവധി പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡ് തകർന്നു കിടക്കാൻ കാരണമെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോൺഗ്രസ് ആരോപിച്ചു.തലയോലപ്പറമ്പ്, വെള്ളൂർ, ചെമ്പ്,മറവൻതുരുത്ത് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളും അടക്കം നൂറുകണക്കിന് പേർ ധർണ്ണാ സമരത്തിൽ പങ്കെടുത്തു.
റീബിൽഡ് കേരളപദ്ധതിയിൽ ഉൾപ്പെടുത്തി 28 കിലോമീറ്റർ ദൂരം വരുന്ന ഈ റോഡിന് 117 കോടി രൂപ അനുവദിച്ച് 5 വർഷം മുമ്പാണ് നിർമ്മാണം ആരംഭിച്ചത്.പിന്നീട് കരാർ കമ്പനി നിർമ്മാണം നിർത്തുകയായിരുന്നു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണാ സമരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു അധ്യക്ഷത വഹിച്ചു.തൃതല പഞ്ചായത്ത് അംഗങ്ങൾ, കോൺഗ്രസ് ജില്ലാ, ബ്ലേക്ക്, മണ്ഡലം ഭാരവാഹികൾ അടക്കം പ്രതിക്ഷേധ പരിപാടിയിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.