Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2025 19:47 IST
Share News :
കടുത്തുരുത്തി:കല്ലറ ഗ്രാമപഞ്ചായത്തിന്റെ 2025-26 സമ്പത്തിക വർഷത്തിലെ ബഡ്ജറ്റ് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. അമ്പിളി മനോജ് അവതരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണി തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു, 277317180 രൂപ വരവും 27616400 രൂപ ചിലവും 1153180 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ടും കൂടാതെ പാർപ്പിട മേഖല 2000-2025 കാലഘട്ടത്തിൽ കല്ലറ പഞ്ചായത്തിലെ 100 പേർക് ലൈഫ് ഭവന പദ്ധതിയിൽപ്പെടുത്തി വീട് നിർമിച്ചു കൊടുക്കുവാൻ സാധിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, പട്ടിക ജാതി വികസനം, എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടും ഗ്രാമീണ റോഡുകളുടെ പുനരുധാരണത്തിന് 43400000 രൂപയും ബഡ്ജറ്റിൽ നീക്കി വച്ചിട്ടുണ്ട്. കല്ലറ പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബഡ്ജറ്റിൽ ഹാപ്പിനെസ്സ് പാർക്ക്, വനിതകളുടെ ഫിറ്റ്നസ് സെന്റർ, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് രണ്ടാം നില നിർമ്മാണം, മുല്ലമംഗലം ഭാഗത്തു ആർ ഒ പ്ലാന്റ് സ്ഥാപിക്കൽ, എല്ലാ പോസ്റ്റുകളിലും സ്ട്രീറ്റ് ലൈറ്റ്, പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ സോളാർ ലൈറ്റ്, cctv ക്യാമറ സ്ഥാപിക്കൽ, അംഗൻവാടി കുട്ടികളുടെ പോഷകാഹാരം, വനിതാ ഗ്രിപ്പുകൾക് ധനസഹായം, തരിശ് ഭൂമി കൃഷിയോഗ്യമാക്കൽ, പാടശേഖരങ്ങൾക്ക് മോട്ടോർ പെട്ടി പറ നൽകൽ, sc വിദ്യാർത്ഥികൾക്ക് ലാപ്ടോപ്, സ്കോളർഷിപ് തുടങ്ങിയ ഒട്ടേറെ പദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. ഈ ഭരണ സമിതിയുടെ കാലാവധി തീരുമ്പോൾ പഞ്ചായത്തിലെ ആകെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കലും, വൈസ് പ്രസിഡന്റ് അമ്പിളി മനോജും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.