Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി ജെ പി തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റി വികസന സന്ദേശ സംഗമം സംഘടിപ്പിച്ചു.

11 Nov 2025 19:36 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : പഞ്ചായത്തുകളിലെ ഇടത്-വലത് മുന്നണികളുടെ അഴിമതി ഭരണത്തെ തൂത്തെറിയുമെന്ന് ബി ജെ പി ദേശീയ സമിതി അംഗം പി.സി.ജോർജ്ജ്. ബി ജെ പി തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വികസന സന്ദേശ സംഗമം സെൻട്രൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിരവധി ഇടങ്ങളിൽ എൻ ഡി എ ഭരണകക്ഷിയാകുമെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം എൻ ഡി എ നിയമസഭയിലെ നിർണ്ണായകകക്ഷിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് സുമേഷ് കൊല്ലേരി അദ്ധ്യഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം പി.ജി. ബിജുകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റിയംഗം കെ.ഗുപ്തൻ, ജില്ലാ വൈസ് പ്രസിഡൻ്റ് ബിനേഷ് ചൂണ്ടച്ചേരി, അഡ്വ. റ്റി.എസ്. അപ്പു, കെ.എൻ. വാസൻ, ജെ. ആർ. ഗോപാലകൃഷ്ണൻ, പി.ഡി. സരസൻ ,വി.പി. സുരേന്ദ്രൻ, പി.എൻ. സജീവൻ, അമ്പിളി സാജി , വിമല , രജ്ജിത കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News