Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിന്നാക്ക വിഭാഗക്കാർക്ക് വായ്പക്ക് അപേക്ഷിക്കാം

10 Feb 2026 19:33 IST

SUNITHA MEGAS

Share News :

​കടുത്തുരുത്തി: സംസ്ഥാന പിന്നാക്കവിഭാഗവികസന കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽനിന്ന് പിന്നാക്ക (ഒ.ബി.സി) മതന്യൂനപക്ഷ (കൃസ്ത്യൻ,മുസ്ലിം)വിഭാഗക്കാർക്ക് വായ്പ അനുവദിക്കും.

സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം മുതലായ ആവശ്യങ്ങൾക്കും ഉദ്യോഗസ്ഥർക്കു പുതിയ വാഹനം വാങ്ങുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കുമായി കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്നവർക്കാണ് വായ്പ ലഭിക്കുന്നത്.

അപേക്ഷകന്റെ പ്രായപരിധിയും വാർഷിക കുടുംബ വരുമാനവും കണക്കിലെടുത്താണ് വായ്പ അനുവദിക്കുന്നത്. കുരിശിങ്കൽ ജംഗ്ഷനിലെ ഓഫീസിൽ നിന്ന് 30 രൂപക്ക് അപക്ഷാഫോറം ലഭിക്കും. ഫോൺ: 04828 203330, 293900.







Follow us on :

More in Related News