Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 06:35 IST
Share News :
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മോക് പോളിംഗ് സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ ആരംഭിച്ചു. പ്രിസൈഡിംഗ് ഓഫീസർ, മറ്റ് പോളിംഗ് ഓഫീസർ, പോളിംഗ് ഏജൻ്റുമാർ എന്നിവർ ചേർന്നാണ് മോക്ക് പോളിംഗ് നടത്തുന്നത്. ഇലക്ട്രോണിക്ക് യന്ത്രം പോളിംഗിന് സജ്ജമാണോ എന്ന് പരിശോധിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. പരിശോധന പൂർത്തിയായ ശേഷം സീൽ ചെയ്ത് ഏഴിന് പോളിംഗ് ആരംഭിക്കും
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നീ നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആകെയുള്ള 1505985 വോട്ടർമാരിൽ 772587 സ്ത്രീകളും 733385 പുരുഷൻമാരും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ട 13 പേരും ഉൾപ്പെടുന്നു.
Follow us on :
Tags:
Please select your location.