Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനുഷ്യരില്‍ നിന്ന് ഇറങ്ങിപ്പോകുന്നവര്‍ എന്ന കൃതിക്ക് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം

10 Sep 2026 13:43 IST

Regional Correspondent

Share News :

14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും


കോഴിക്കോട്: ദേശീയ സന്നദ്ധ-വികസന ഏജന്‍സിയായ ഭാരത് സേവക് സമാജ് സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, കല, സംസ്‌കാരം, ആരോഗ്യം, പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതി ടി പി എ നസീര്‍ എഴുതിയ മനുഷ്യരില്‍ നിന്ന് ഇറങ്ങിപ്പോകുന്നവര്‍ എന്ന കൃതിക്ക്. കോഴിക്കോട് ആസ്ഥാനമായ പേപ്പര്‍ ബോണ്‍ പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്. 

ലൗ ബാങ്കിംഗ് സിസ്റ്റം, ഇമോഷനല്‍ ഡാമേജ്, ഇമോഷനല്‍ വെന്റിലേഷന്‍ തുടങ്ങിയ ആശയങ്ങളിലൂടെ കുടുംബ- സാമൂഹ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു സഹായകമായ നിര്‍ദ്ദേശങ്ങളാണ് പുസ്തകം മുന്നോട്ടുവെക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന മനുഷ്യരുടേയും അനാഥത്വം കൊണ്ട് വീര്‍പ്പുമുട്ടുന്ന വാര്‍ധക്യത്തിന്റെയും വേദനകള്‍ 'മനുഷ്യരില്‍ നിന്ന് ഇറങ്ങിപ്പോകുന്നവരി'ലെ പ്രതിപാദ്യ വിഷയങ്ങളാണ്. 

പ്രഭാഷകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ടി.പി.എ നസീര്‍ വിത്യസ്ത കഴിവുകളുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ സ്ഥാപക അംഗങ്ങളിലൊരാളാണ്. കാരുണ്യതീരം, വീല്‍ചെയര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ നിരവധി സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. 

ഈ മാസം 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളിലെ അവാര്‍ഡ് ജേതാക്കള്‍ക്കൊപ്പം അദ്ദേഹത്തിനും ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം സമ്മാനിക്കും.


Follow us on :

More in Related News