Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2026 13:34 IST
Share News :
ഫറോക്ക് : വ്യാപാരി വ്യവസായി സമിതി ഫറോക്ക് ഏരിയ സമ്മേളനം പ്രസിഡൻറ് എ. എം. ഷാജിയുടെ അധ്യക്ഷതയിൽ സമിതി സംസ്ഥാന പ്രസിഡൻറ് വി. കെ. സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ടി. കെ. സേതുമാധവൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ടി.മധുസൂദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം. സുരേഷ് വരവ് ചിലവ് കണക്കും ജില്ലാ ജോ: സെക്രട്ടറി വരുൺ ഭാസ്കർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻറ് സൂര്യ അബ്ദുൽ ഗഫൂർ, ജില്ലാ ഭാരവാഹികളായ സി. വി. ഇഖ്ബാൽ, കെ. എം. റഫീഖ്, ടി. മരക്കാർ ,ആസ്യ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എ. എം. ഷാജി പ്രസിഡണ്ട്, കെ മുഹമ്മദ് അഷ്റഫ്, ഹരിത .എം. , കെ.വി. എം. ഫിറോസ്, മോഹൻദാസ് കരംചന്ദ് വൈസ് പ്രസിഡണ്ട്മാർ. ടി. മധുസൂദനൻ സെക്രട്ടറി, വിജയകുമാർ കെ, സുധീഷ്. ടി, റഷീജ കെ. എം., മോഹൻദാസ് സിനാർ ജോ; സെക്രട്ടറിമാർ എം. സുരേഷ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.