Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഹാറിൽ ആദ്യമായി ക്രിസ്തീയ ഭജൻ സന്ധ്യ സംഘടിപ്പിച്ചു

10 Sep 2026 15:28 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: വിശ്വാസത്തിന്റെയും സംഗീതത്തിന്റെയും ആത്മീയ അനുഭവമായി സോഹാറിൽ ആദ്യമായി ക്രിസ്തീയ ഭജൻ സന്ധ്യ സംഘടിപ്പിച്ചു. സോഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ദിവ്യ ഗീതങ്ങൾ’ എന്ന ഭജൻ സന്ധ്യ ഭക്തിനിർഭരമായ അന്തരീക്ഷത്തിലും വിവിധ സഭകളിലെ വിശ്വാസികളുടെ സജീവ പങ്കാളിത്തത്തിലും ശ്രദ്ധേയമായി.

പരമ്പരാഗത ക്രിസ്തീയ ഭക്തിഗാനങ്ങൾ ഇടവകയിലെ പ്രമുഖ ഗായകർ ആലപിച്ചപ്പോൾ വിശ്വാസികൾക്ക് വേറിട്ട ആത്മീയ അനുഭവമാണ് സമ്മാനമായത്. ഇടവക വികാരി ഫാ. സാജു പാടാച്ചിറ ആമുഖപ്രഭാഷണം നടത്തി. സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് വികാരി ഫാ. സതീഷ് കെ. എസ്. ആശംസകൾ നേർന്നു.

ഇടവക ട്രസ്റ്റി മിന്റു പി. മാത്യു സ്വാഗതവും സെക്രട്ടറി സുനിൽ ഡി. ജോർജ് നന്ദിയും രേഖപ്പെടുത്തി. സോഹാർ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. എൽദോസ് പോളിയുടെ സമാപന പ്രാർത്ഥനയോടെയാണ് പരിപാടി അവസാനിച്ചത്.

സാൽസൺ ബേബി ഗാനപരിശീലനത്തിന് നേതൃത്വം നൽകി. സുനിൽ ഡി. ജോർജ്, നിഖിൽ ജേക്കബ്, വിൻസൺ പി. സി., അജയ് ജോർജ്, റോയ് തോമസ്, സാജൻ വർഗീസ്, അനിൽ തോമസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. കീബോർഡിൽ സിജിൻ വി. ഡാനിയലും റിതം പാഡിൽ രാജനും തബലയിലും മൃദംഗത്തിലും ജബ്ബാരാജും പശ്ചാത്തല സംഗീതം ഒരുക്കി.

സംഗീതത്തിലൂടെ വിശ്വാസവും ആത്മീയതയും പങ്കുവെച്ച ഈ ഭജൻ സന്ധ്യ സോഹാറിലെ ക്രൈസ്തവ സമൂഹത്തിന് ശ്രദ്ധേയമായ

അനുഭവമായി.

Follow us on :

More in Related News