Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗഹൃദ വിരുന്നുമായി മിഷ് ഓണാഘോഷം

04 Sep 2026 13:40 IST

Jithu Vijay

Share News :

കോഴിക്കോട് : മലബാർ ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി ( മിഷ് ) ഹോട്ടൽ അളകാപുരിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആചാര്യ എ കെ ബി നായർ , സി എസ് ഐ മഹായിടവക ബിഷപ്പ് റോയ്സ് മനോജ് വിക്ടർ , ഡോ ഹുസൈൻ മടവൂർ എന്നിവർ ഓണ സന്ദേശം നൽകി. എല്ലാവരും ഒന്നിച്ച് ചേരുക എന്ന മഹത്തായ സന്ദേശമാണ് ഓണമെന്ന് ആചാര്യ എ കെ ബി നായരും

മനുഷ്യർ തമ്മിലുള്ള അകൽച്ചയെ ഒരുമിപ്പിക്കാനും ഓണം നൽകുന്ന സന്ദേശം ജീവിതത്തിൽ പകർത്തണമെന്ന്  

ബിഷപ്പ് റോയ്സ് മനോജ് വിക്ടറും

എല്ലാവരും ഒന്നാണെന്ന് ഓർമ്മപ്പെടുത്തലാണ് ഓരോ ഓണക്കാലവും എന്ന് ഡോ ഹുസൈൻ മടവൂരും പറഞ്ഞു.


മാതൃഭൂമി മാനേജിംഗ് ഡയറക്ടറും മിഷ് ചെയർമാനുമായ പി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ കെ മൊയ്തു, സി ഇ ചാക്കുണ്ണി, കോർഡിനേറ്റർ മുസ്തഫ മുഹമ്മദ് എന്നിവർ സംസാരിച്ചു.





Follow us on :

More in Related News