Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട്

04 Sep 2026 14:29 IST

Jithu Vijay

Share News :

കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് നടക്കും. ഒക്ടോബർ 24 മുതൽ 29 വരെ നടക്കുന്ന കായികമേളയ്ക്ക് എൻഐടി ​ഗ്രൗണ്ട് മുഖ്യവേദിയാകും. സ്കൂൾ കായിക മാമാങ്കത്തിൽ 10,000ത്തിലേറെ വിദ്യാർഥികൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കും. 14,17, 19 കാറ്റ​ഗറികളിലായാണ് മത്സരം നടക്കുന്നത്. ഈ മാസം ആറാം തീയതി കായികമേളയുടെ സംഘാടക സമിതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും.


നീണ്ട 11 വർഷത്തിന് ശേഷമാണ് കോഴിക്കോട് വീണ്ടും കായികമേളയ്ക്ക് വേദിയാകുന്നത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കായികമേളയിൽ തിരുവനന്തപുരം തന്നെയാണ് സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1825 പോയിന്റ് നേട്ടത്തോടെയായിരുന്നു തലസ്ഥാന ന​ഗരി വിജയകൊടി പാറിച്ചത്.



Follow us on :

More in Related News