Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്; തലയോലപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരനെ ആദരിച്ചു.

29 Apr 2025 13:45 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ് എന്നിവയിൽ ഇടം നേടിയ തലയോലപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരനെ ആദരിച്ചു. മുസ്ലീം ലീഗ് തലയാലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. വെട്ടിക്കാട്ടുമുക്ക് പുത്തൻപുരയിൽ നുഫൈലിൻ്റെയും സുമയ്യയുടെയും മകൻ അദ്നാൻ മുഹമ്മദാണ് ഈ നേട്ടം സ്വന്തമാക്കിയത്. 48 ഏഷ്യൻ രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും 57 സെക്കൻ്റുകൊണ്ട് വിശദീകരിച്ചതിനാണ്  

ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന നിലയിൽ അദ്നാൻ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്. പച്ചക്കറികൾ പഴങ്ങൾ, ശരീരഭാഗങ്ങൾ, മൃഗങ്ങൾ, വാഹനങ്ങൾ, പക്ഷികൾ എന്നിവയെ തിരിച്ചറിഞ്ഞ് പേരിട്ടതിനാണ് കലാം വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്. മുസ്ലീം ലീഗ് തലയാലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് നിസാർ പ്ലാപ്പള്ളി മോമൻ്റോനൽകി അനുമോദിച്ചു.

സെക്രട്ടറി ഷിഹാബ് വരകുകാല, റൂമി, സുൽഫിക്കർ, മൻസൂർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News