Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2026 17:01 IST
Share News :
കടുത്തുരുത്തി: ആപ്പാഞ്ചിറ പൂഴിക്കോൽ 1375 നമ്പർ എസ്എൻഡിപി ശാഖ യോഗത്തിലെ ഗുരുദേവ ക്ഷേത്രത്തിലെ മുപ്പതാമത് പ്രതിഷ്ഠ വാർഷിക മഹോത്സവം കീഴൂർ ഭഗവതി ക്ഷേത്ര സന്നിധിയിലേക്കുള്ള താലപ്പൊലി ഘോഷയാത്രയും,2026 ഏപ്രിൽ 23.,24.,25.,26 തീയതികളിൽ കൊടിയേറ്റ്, മഹാഗണപതി ഹോമം, ഭഗവത് സേവ, പ്രഭാഷണം, പ്രതിഷ്ഠാദിന മഹോത്സവം, മഹാപ്രസാദംഊട്ട്, ദീപാരാധന,നാടൻപാട്ട്, നൃത്തനൃത്യങ്ങൾ, ചെണ്ടമേളം,ദേവ തെയ്യം, താലപ്പൊലി, ഘോഷയാത്ര, എന്നീ പരിപാടികളോടെ ക്ഷേത്രം തന്ത്രി,ക്ഷേത്രം ശാന്തിയുമായ ജ്യോതിഷ പണ്ഡിതൻ സുമേഷ് ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.
രാവിലെ മഹാഗണപതി ഹോമം തൃക്കൊടിയേറ്റ് നീലിമ കുളത്തൂരിന്റെ ഗുരുദേവ പ്രഭാഷണം തുടർന്ന്,പ്രതിഷ്ഠ ദിന മഹോത്സവ സമ്മേളനവും കുടുംബയൂണിറ്റ് സംഗമവും എസ്എൻഡിപി കടുത്തുരുത്തി യൂണിയൻ സെക്രട്ടറി
സി എം ബാബു അധ്യക്ഷതവഹിച യോഗത്തിൽ അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ പ്രതിഷ്ഠ ദിന മഹോത്സവ സമ്മേളനം ഉദ്ഘാടനം നടത്തി. ആപ്പാഞ്ചിറ ശാഖ പ്രസിഡന്റ് പ്രേംകുമാർ ഏറന്താനം സ്വാഗതം പറഞ്ഞു. കടുത്തുരുത്തി എസ്എൻഡിപി യോഗം യൂണിയൻ പ്രസിഡന്റ്
എ ഡി പ്രസാദ് ആരിശ്ശേരിയിൽ മുഖ്യപ്രഭാഷണവും, വൈസ് പ്രസിഡണ്ട് കെ എസ് കിഷോർകുമാർ പ്രതിഷ്ഠാദിന സന്ദേശവും നടത്തി.
ബോർഡ് മെമ്പർ ടി സി ബൈജു യൂണിയൻ കൗൺസിലർ ശിവാനന്ദൻ ചന്ദ്രികാലയം,
വനിതാ സംഘം പ്രവർത്തകർ,യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ,ശാഖാ സെക്രട്ടറി
അനിത രാജേഷ് കൊച്ചിടപറമ്പിൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.. തുടർന്ന് മഹാപ്രസാദഊട്ട് നടന്നു.....
ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രേംകുമാർ ഏറന്താനം, വൈസ് പ്രസിഡണ്ട് മിനി ദിലീപ് പൂവത്തും മൂട്ടിൽ, സെക്രട്ടറി അനിതാ രാജേഷ് കൊച്ചിട പ്പറമ്പിൽ മറ്റു ഭരണസമിതി അംഗങ്ങളും,പഞ്ചായത്ത് കമ്മിറ്റി,വനിതാ സംഘം, കുടുംബയൂണിറ്റ് ഭാരവാഹികളും
,പുരുഷ സ്വയം സഹായ സംഘവും മറ്റു ചടങ്ങുകൾക്ക് നേതൃത്വം നൽകി......
Follow us on :
Tags:
More in Related News
Please select your location.