Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2026 17:45 IST
Share News :
വൈക്കം: തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിൻ്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം, പ്രസ്റ്റീജിൻ്റെ വൈക്കം താലൂക്കിലെ ഏറ്റവും വലിയ കമ്പനി എക്സ് ക്ലൂസീവ് ഷോറൂം പ്രവർത്തനം ആരംഭിച്ചു. 35ലേറെ ഇനങ്ങളിലായി 1000 ലേറെ ഉല്പ്പന്നങ്ങളുമായി തലയോലപ്പറമ്പ് മാർക്കറ്റ് - പാലാം കടവ് റോഡിലെ പവിത്രം ആർക്കേഡിലാണ് ഷോറും പ്രവർത്തനം ആരംഭിച്ചത്. വൈക്കം എം.എൽ.എ കെ. ബിനിമോൻ ഷോറൂമിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം ആദ്യ വില്പന നടത്തി. ചടങ്ങിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമുദായിക നേതാക്കൾ, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ, വിവിധ വ്യാപാരി സംഘടനാ നേതാക്കൾ, വ്യാപാരികൾ അടക്കം പങ്കെടുത്തു. ആകർഷകമായ ഓഫറുകളാണ് എക്സ്ക്ലൂസീവ് ഷോറുമിൽ ഉപഭോക്ത്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് ഇ.എം.ഐ. സ്‌കീമിലൂടെ ഏത് ഉല്പ്പന്നവും ഇവിടെ നിന്നും സ്വന്തമാക്കാം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് അധിക ഡിസ്‌കൗണ്ട് നേടാനും കഴിയും കൂടാതെ ആമസോൺ പേയിലൂടെ പണം തിരിച്ച് നേടാനുള്ള അവസരവും, എക്സ്ചേഞ്ച് ഓഫറുകളും അടക്കം പുതിയ ഷോറൂമിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
Follow us on :
Tags:
More in Related News
Please select your location.