Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2026 09:43 IST
Share News :
കോട്ടയം: കോട്ടയത്ത് സമരം കടുപ്പിച്ച് ഹർത്താൽ അനുകൂലികൾ. ജില്ലയിൽ ആകെ വാഹനങ്ങൾ വ്യാപകമായി തടഞ്ഞു. കേരള ബാങ്ക് ശാഖാ അടപ്പിച്ചു. സമരക്കാർ റോഡ് ഉപരോധിച്ചു. ഹോട്ടലുകളുൾപ്പടെ മറ്റു കടകളും ബലം പ്രയോഗിച്ച് അടപ്പിച്ചു.
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താൽ കോട്ടയത്ത് ഗാന്ധി സ്‌ക്വയർ ജംഗ്ഷനിൽ അനുകൂലികൾ വാഹനം തടഞ്ഞ് സമരം നടത്തുകയാണ്. കോട്ടയം പാമ്പാടി ആർഐറ്റി ജംഗ്ഷനിൽ വഴി തടയുകയാണ്. കോട്ടയം - കുമളി റൂട്ടിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
കോട്ടയത്ത് KSRTC ബസ് സ്റ്റാൻഡ് ഉപരോധിച്ചു.
Follow us on :
Tags:
More in Related News
Please select your location.