Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്‌തക ചർച്ച സംഘടിപ്പിച്ചു

02 Jul 2026 20:19 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കോടാലി കെ സി സി പി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി പുസ്തകചർച്ച സംഘടിപ്പിച്ചു. അഖിൽ പി ധർമ്മജൻ്റെ റാം clo ആനന്ദി എന്ന പുസ്തകത്തെക്കുറിച്ചാണ് ചർച്ച നടത്തിയത്. മറ്റത്തൂർ ഗ്രന്ഥശാല നേതൃസമിതി കൺവീനർ ഹക്കിം കളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വായനശാല വൈസ് പ്രസിഡണ്ട് ജോഷി പി ബി സ്വാഗതം പറഞ്ഞു. ഷോർട്ട് ഫിലിം സംവിധായകൻ ബിൻസാദ് ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യകാരനും കവിയുമായ പ്രകാശൻ ഇഞ്ചക്കുണ്ട് ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു. ഈ പുസ്തകം വായിച്ചിട്ടുളള മുപ്പതോളം പേർ ചർച്ചയിൽ പങ്കാളികളായി. വായനശാല പ്രസിഡണ്ട് ശ കവിത ഗിരീഷ് ആശംസകൾ നേർന്നു സംസാരിച്ചു. ലൈബ്രറിയൻ രാധ വിജയൻ ചടങ്ങിന് നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News