Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 19:04 IST
Share News :
കോട്ടയം: കോട്ടയം കോടിമത പാലത്തിൻ്റെ അപ്രോച്ച് റോഡിൽ വ്യാഴാഴ്ച മുതൽ തുടങ്ങാനിരുന്ന അറ്റകുറ്റ പണികൾ മാറ്റിവച്ചു. വ്യാഴാഴ്ച രാവിലെ ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും കോടിമത സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. പുതിയ പാലത്തിലൂടെയുള്ള ഗതാഗതം ആരഭിച്ച ശേഷമേ ഇവിടെ അപ്രോച്ച് റോഡ് ബലപ്പെടുത്തുന്ന ജോലികൾ ആരംഭിക്കുകയുള്ളു. പഴയ പാലത്തിൻ്റെ അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴുന്ന പ്രശ്നം ശ്രദ്ധയിൽപെട്ട നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് ഇവിടെ അറ്റകുറ്റപണി നടത്തുവാൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി ഒരാഴ്ച കാലത്തേക്ക് കോടിമത വഴി ഗതാഗതം നിരോധിച്ച് ബുധനാഴ്ച ഉത്തരവും പുറപ്പെടുവിച്ചു.
പെട്ടെന്ന് ഉണ്ടാകുന്ന നിയന്ത്രണവും ക്രമീകരണങ്ങളും നഗരത്തിൽ വൻ ഗതാഗത കുരുക്ക് സൃഷ്ടിക്കുമെന്ന് പലരും ചൂണ്ടികാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. അടുത്ത ആഴ്ച മുതൽ പുതിയ പാലത്തിൻ്റെ ടാറിംഗ് ജോലികൾ ചെയ്ത് എത്രയും വേഗം ഗതാഗത യോഗ്യമാക്കും. പുതിയ പാലം വഴിയുള്ള ഗതാഗതം ആരംഭിക്കുമ്പോൾ എസ് എൻ സ്ക്വയറിൻ്റെ ഭാഗത്ത് ഡിവൈഡർ നിർമ്മിച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് സംബന്ധിച്ച് വേണ്ട ക്രമീകരണങ്ങൾ ചെയ്യും. തുടർന്ന് പുതിയ പാലത്തിൻ്റെ ഉദ്ഘാടനത്തിന് ശേഷമാവും പഴയ പാലത്തിൻ്റെ അപ്രോച്ച് റോഡ് ബലപ്പെടുത്തുന്ന ജോലികൾ ആരംഭിക്കുന്നത്.
Follow us on :
More in Related News
Please select your location.