Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

02 Jul 2026 20:12 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

വെള്ളിക്കുളങ്ങര:വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വെള്ളിക്കുളങ്ങര കെ.എസ്.ഇ.ബി സെക്ഷന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി വൈദ്യുതി സുരക്ഷാബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെള്ളിക്കുളങ്ങര പ്രദേശത്തെ തൊഴിലുറപ്പ്, കുടുംബശ്രീ തൊഴിലാളികള്‍ക്കായാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. വെള്ളിക്കുളങ്ങര ആയുര്‍വേദ ആശുപത്രി ഹാളില്‍ നടന്ന പരിപാടി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.മിനിമോള്‍ ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് പാലിക്കേണ്ട വൈദ്യുതി സുരക്ഷ മുന്‍കരുതലുകള്‍, വൈദ്യുതാപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, വീടുകളിലും പൊതുസ്ഥലങ്ങളിലും പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ എന്നിവയെകുറിച്ച് വെള്ളിക്കുളങ്ങര കെ.എസ്.ഇ.ബി സെക്ഷനിലെ ഓവര്‍സീയര്‍ എ.എം.സുധീര്‍ വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് അംഗം കെ.ആര്‍.ഔസേപ്പ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ സംഗീത തോമസ് , സിഡിഎസ് പ്രതിനിധി പി. എച്ച്.ഹസീന എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News