Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 22:33 IST
Share News :
ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മലമ്പുഴ ഭാഗത്തുനിന്ന് എത്തിയ കാർ പൊലീസ് പരിശോധനയ്ക്കായി തടഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ അസഭ്യം പറയുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
മണ്ണാർക്കാട് സ്വദേശി ജിജീഷും സംഘവും ആക്രമണം നടത്തിയതായി പൊലീസ് അറിയിച്ചു. പ്രതികൾ മദ്യപിച്ചിരുന്നതായും വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായും പരുക്കേറ്റ ഉദ്യോഗസ്ഥർ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസെടുത്ത് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Follow us on :
Tags:
Please select your location.