Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികൾ സമൂഹത്തിന് ഒരു റോൾമോഡലായി വളർന്നു വരണം ഫ്രാൻസിസ് ജോർജ്ജ് എം.പി

02 Jul 2026 18:51 IST

santhosh sharma.v

Share News :

വൈക്കം: നമ്മുടെ കുട്ടികൾ സമൂഹത്തിന് ഒരു റോൾ മോഡലായി വളർന്നു വരണമെന്നും അതുപോലെ തന്നെകുട്ടികൾ സ്ഥിരോത്സാഹികളും കഠിനാദ്ധ്വാനം ചെയ്യുന്നവരും ആയിത്തീരണമെന്നും കെ.ഫ്രൻസിസ് ജോർജ്ജ് എം.പി പറഞ്ഞു.

കെ. ബിനിമോൻ എം എൽ എ സംഘടിപ്പിച്ച യുവപ്രതിഭാ ആദരവും എക്സലെൻസ് അവാർഡും  വൈജ്ഞാനിക സദസ്സും, പഠനമികവ് തെളിയിച്ചവരെ ആദരിക്കുന്നതിനും വേണ്ടി നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈജ്ഞാനിക ക്ലാസ് കരിയർ ഗുരു ഡോ. പി ആർ വെങ്കിട്ടരാമൻ നയിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങ് യുവജനങ്ങൾക്ക് ആവേശവും പ്രതീക്ഷയും അവരുടെ യാത്രയ്ക്ക് പ്രയോജന പ്രദവുമായിരുന്നു. കെ. ബിനിമോൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി ഉണ്ണി, കെ.പി.സി. സി അംഗം മോഹൻ ഡി ബാബു, യു ഡി എഫ് നേതാക്കളായ പോൾസൺ ജോസഫ്, ബി. അനിൽകുമാർ, കെ.കെ മോഹനൻ, അക്കരപ്പാടം ശശി, ജയ് ജോൺ പേരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

നിയോജകമണ്ഡലത്തിലെ മികച്ച വിജയം നേടിയ 320 വിദ്യാർത്ഥികളെ എം എൽ എയുടെ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു.


Follow us on :

More in Related News