Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹോട്ടലുകളിലെ ഭക്ഷണവില ഏകീകരിക്കണം; കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള

02 Jul 2026 21:24 IST

NewsDelivery

Share News :

കോഴിക്കോട്: സംസ്ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണവില ഏകീകരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന സമ്മേളനം ചെയർമാൻ എ.ജി. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സക്കറിയാസ് എൻ. സേവ്യർ അധ്യക്ഷത വഹിച്ചു.

"ഉപഭോക്തൃ അവകാശ സംരക്ഷണ നിയമം 2019" എന്ന വിഷയത്തിൽ അഡ്വ. എസ്. ദയ ക്ലാസ് നയിച്ചു. ടി. മജീദ്, ഗഫൂർ ടി., മുഹമ്മദ്, എം.ആർ. ബേബി, ജോഷി മൂഴിയങ്കൽ, മോഹനൻ, അലിയാർ, സാവിത്രി മാധവൻ, വറീത് ചിറ്റിലപ്പള്ളി, ഷോജി ആയാലു കുന്നേൽ എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കെ.ജി. വിജയകുമാരൻ നായർ ചെയർമാനായും സക്കറിയാസ് എൻ. സേവ്യർ വർക്കിംഗ് ചെയർമാനായും പി. അബ്ദുൽ മജീദ് ജനറൽ സെക്രട്ടറിയായും ആരിഫ് മുഹമ്മദ് ആലുവ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗം പ്രസിഡന്റായി അഡ്വ. എസ്. ദയ, ജനറൽ സെക്രട്ടറിയായി ബി. ബിന്ദു ഭായ്, ട്രഷററായി ഫാത്തിമ തെക്കനേത്ത് എന്നിവരെയും തിരഞ്ഞെടുത്തു.

Follow us on :

More in Related News