Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വൈക്കം ആശ്രയയുടെ സേവനം മാതൃകാപരം; കെ.സി വേണുഗോപാൽ എം.പി.

09 Dec 2024 17:31 IST

santhosh sharma.v

Share News :

വൈക്കം.: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വൈക്കം ആശ്രയ സന്നദ്ധ സേവന സംഘടന നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി. പറഞ്ഞു. ആശ്രയ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തുന്ന കേക്ക് ചലഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രയ ചെയർമാൻ പി.കെ. മണിലാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ, പി.വി. ഷാജി, വി. അനൂപ്, വർഗ്ഗീസ് പുത്തൻചിറ ശ്രീദേവി അനിരുദ്ധൻ, സന്ധ്യാവിനോദ്, ടി.സി.ദേവദാസ്, ,വൈക്കം ജയൻ എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News