Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റെനർജി സിസ്റ്റം ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ വൈക്കത്ത് ക്രിസ്തുമസ്സ് പുതുവൽസരാഘോഷം നടത്തി.

25 Dec 2024 15:46 IST

santhosh sharma.v

Share News :

വൈക്കം: റെനർജി സിസ്റ്റം ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ വൈക്കത്ത് ക്രിസ്തുമസ്സ് പുതുവൽസരാഘോഷം നടത്തി. വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി റവ. ഫാദർ സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സോളാർ പാനൽ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് വളരെയധികം പ്രോൽസാഹിപ്പിക്കേണ്ട കാര്യമാണെന്ന് പ്രീത രാജേഷ് അഭിപ്രായപ്പെട്ടു. വടയാർ പള്ളി വികാരി ക്രിസ്തുമസ്സ് കേക്ക് മുറിച്ചു. റെനർജി സിസ്റ്റം ഇൻഡ്യാ ലിമിറ്റഡിൻ്റെ പ്രതിനിധി എം. വി.മനോജ്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തംഗം സേതുലക്ഷ്മി, സുബൈർ പുളിന്തുരുത്തിയിൽ, എം. അനിൽകുമാർ, എം.ജയകൃഷ്ണൻ, റ്റി.ആർ ശശികുമാർ , എം.ഡി.സത്യൻ, എൻ. രാമ അയ്യർ , സാബു അങ്ങാടിയിൽ ,തുടങ്ങിയർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് കേക്ക് വിതരണവും നടത്തി.

Follow us on :

More in Related News