Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2026 19:47 IST
Share News :
ഗുരുവായൂർ:ദേവസ്വം വാദ്യകലാ വിദ്യാലയം സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെമിനാർ നടത്തി.ക്ഷേത്ര വാദ്യകലകൾ എന്ന വിഷയത്തില്‍ വാദ്യകലാ വിദ്യാലയത്തില്‍ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായി.പബ്ലിക്കേഷൻ വിഭാഗം അസിസ്റ്റന്റ് മാനേജര്‍ കെ.ജി.സുരേഷ് കുമാര്‍,ചുമര്‍ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ എം.നളിൻ ബാബു,വൈദിക പഠനകേന്ദ്രത്തിലെ അധ്യാപകരായ എം.എന്‍.അരുണ്‍,ഡോ.ഗീതു എസ്.നാഥ് എന്നിവര്‍ സന്നിഹിതരായി.മദ്ദള വിദ്വാന്‍ കടവല്ലൂര്‍ ഗോപാലകൃഷ്ണന്‍ ക്ഷേത്രകലകളുടെ വളര്‍ച്ചയും വികാസവും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.തവില്‍ വിദ്വാന്‍ ആലപ്പുഴ എസ്.വിജയകുമാര്‍ സമൂഹിക ഉന്നമനത്തിന് വാദ്യകലകളുടെ സംഭാവന എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.വാദ്യങ്ങളുടെ പ്രത്യേകതകള്‍,ഓരോ സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വാദ്യങ്ങളുടെ സവിശേഷതകള്‍ മുതലായവ അദ്ദേഹം വിശദീകരിച്ചു.പ്രബന്ധാവതരണത്തിന് ശേഷം വിഷയാധിഷ്ഠിതമായ ചര്‍ച്ചയും ഉണ്ടായി.വാദ്യകലാ വിദ്യാലയം വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും,രക്ഷിതാക്കളും വിവിധ വിഭാഗങ്ങളിലെ അദ്ധ്യാപകരും സെമിനാറിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.