Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഹാറിയൻസ് കലയുടെ ‘ഓണനിലാവ് 2026’ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും നടന്നു

15 Sep 2026 16:53 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: സോഹാറിലെ കലാ-സാമൂഹിക-സാംസ്കാരിക സംഘടനയായ സോഹാറിയൻസ് കലയുടെ ഓണാഘോഷ പരിപാടിയായ ‘ഓണനിലാവ് 2026’ ന്റെ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും സോഹാർ മലബാർ പാരിസ് ഹോട്ടലിൽ നടന്നു.

സംഘടനയുടെ മുതിർന്ന വനിതാ അംഗം റീത്ത രമേഷ്, സൗത്ത് ബാത്തിന സൗഹൃദവേദി സെക്രട്ടറി വാസുദേവൻ, സാംസ്കാരിക പ്രവർത്തകനും സർവകലാശാല അധ്യാപകനുമായ റോയ് പി. വീട്ടിൽ എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

ഒക്ടോബർ 16-ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ സ്റ്റാർ സിംഗർ സീസൺ 10 ഗ്രാൻഡ് ഫിനാലെ ജേതാവ് ശിവ പ്രിയയും രണ്ടാം സ്ഥാനം നേടിയ അർജുൻ കെ.സിയും നയിക്കുന്ന സംഗീതനിശ മുഖ്യ ആകർഷണമായിരിക്കും. കൂടാതെ സോഹാറിയൻസ് കല പ്രവർത്തകരും ബാലവിഭാഗവും ചേർന്ന് അവതരിപ്പിക്കുന്ന നൃത്തവിരുന്നും പരിപാടിക്ക് മാറ്റുകൂട്ടുമെന്ന് സംഘാടകർ അറിയിച്ചു.

രാഹുൽ മാധവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീജേഷ് പാട്യം അധ്യക്ഷത വഹിച്ചു. വാസുദേവൻ, മുരളികൃഷ്ണൻ, ഹാഷിഫ്, ജയൻ എടപ്പറ്റ, സുനിൽകുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സുഷാം ഷാ പരിപാടികൾ വിശദീകരിച്ചപ്പോൾ ജിമ്മി സാമുവൽ പാനൽ അവതരണം നടത്തി.

പരിപാടിയുടെ സ്വാഗതസംഘം രൂപീകരണത്തോടനുബന്ധിച്ച് വാസുദേവൻ, സജീഷ് ജി. ശങ്കർ, മുരളികൃഷ്ണൻ, റോയ് പി. വീട്ടിൽ, സുനിൽകുമാർ എന്നിവരെ രക്ഷാധികാരികളായും രാഹുൽ മാധവ്, ബിജു കെ. എന്നിവരെ കൺവീനർമാരായും ശ്രീജേഷ് പാട്യം ചെയർമാനായും സുഭാഷ് വിജയൻ പ്രോഗ്രാം കൺവീനറായും തെരഞ്ഞെടുത്തു. ഹസിത, ലിൻസി, കൃഷ്ണപ്രസാദ്, സജി, സുഷാം, ഷൈജു, സുരേഷ് തുടങ്ങിയവർ വിവിധ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

Follow us on :

More in Related News