Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2026 14:18 IST
Share News :
ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി യുവ ദന്തഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിൽ വണ്ടൂർ പൂക്കുളം സ്വദേശിനി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്.
പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകളായ അഫീന, അലനെല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യയാണ്. അഫീന റഹീം ഷാർജയിൽ ദന്തഡോക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
രണ്ടുവർഷം മുമ്പ് കുടുംബത്തിലെ മകനായ സഹോദരൻ കോയമ്പത്തൂരിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു. ആ വേദനയിൽ നിന്ന് കുടുംബം മുക്തരാകുന്നതിന് മുമ്പേ അഫീനയുടെ അപ്രതീക്ഷിത വിയോഗവും കുടുംബത്തെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.