Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നബാര്‍ഡ് പദ്ധതി:ചേറ്റുവ ഫിഷിംഗ് ഹാര്‍ബറില്‍ 30.3 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

11 Sep 2026 19:16 IST

MUKUNDAN

Share News :

ചാവക്കാട്:നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേറ്റുവ ഫിഷിംഗ് ഹാര്‍ബറില്‍ 30.3 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.4.5 കോടി രൂപ ചെലവില്‍ വാര്‍ഫും ലേല ഹാളും നിര്‍മ്മിക്കുന്നതിന്‍റെ പൈലിംഗ് പ്രവര്‍ത്തി എൻ.കെ.അക്ബർ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ചേറ്റുവ ഫിഷിംഗ് ഹാര്‍ബറിന്‍റെ നവീകരണത്തിനായി വിവിധ പദ്ധതികളാണ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നത്.ഭൂരിഭാഗം പദ്ധതികളും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി ആരംഭിച്ചു.ടെട്രോപോഡ് ഉപയോഗിച്ച് പുലിമുട്ടുകള്‍ നവീകരിക്കുന്നതിനും എക്സ്റ്റെന്‍ഷനുമായി 14.6 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.ടെട്രോപാഡുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.നിലവിലുള്ള വാര്‍ഫിന്‍റെയും ലേലഹാളിന്‍റെയും നവീകരണം,ഹാര്‍ബറിനകത്തെ റോഡുകള്‍,തെരുവ് വിളക്കുകള്‍,കുടിവെള്ള സംവിധാനം എന്നിവയുടെ നവീകരണം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ റിക്ലമേഷന്‍ ബണ്ടുകള്‍,ഇന്‍റേണല്‍ റോഡ്,പാര്‍ക്കിംഗ് ഗ്രൗണ്ട്,ചുറ്റുമതില്‍, വഴിവിളക്കുകള്‍,മെക്കാനിക്കല്‍ കണ്‍വേയര്‍ സിസ്റ്റം ആൻഡ് ഓട്ടോമേഷന്‍,സര്‍വ്വേലന്‍സ് സിസ്റ്റം തുടങ്ങിയവും പദ്ധതിയുടെ ഭാഗമായി ഹാര്‍ബറില്‍ ചെയ്യും.ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.സേവ്യര്‍,ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍,ഹാര്‍ബറിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.


Follow us on :

More in Related News