Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2026 16:44 IST
Share News :
മട്ടന്നൂർ: പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിന് സമീപം ‘ഷാം’ വസതിയിൽ താമസിക്കുന്ന ചൊക്ലി സി.പി. റോഡിലെ ഒതയോത്ത് പി. ഒ. സുബൈർ (65) കണ്ണൂർ വിമാനത്താവളത്തിൽ നിര്യാതനായി. കുടുംബസമേതം അബൂദാബിയിലേക്ക് യാത്ര ചെയ്യുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അന്ത്യം. പരേതരായ അഹമ്മദ് മുസ്‌ലിയാരുടെയും ആമിനയുടെയും മകനാണ്. ഭാര്യ: കുഞ്ഞിക്കണ്ടി റഷീദ (പെരിങ്ങാടി). മക്കൾ: അഫ്നാൻ (ദുബായ്), അഫീഫ, ഡോ. അബ്ദുള്ള (രാജസ്ഥാൻ), ഖദീജ, ആസ്യ.
മരുമക്കൾ: ഷെറിൻ ഷഹാന (കവിയൂർ), മൻസൂർ (കോഴിക്കോട്), മുഹമ്മദ് അഫീഫ് അൻവർ (മുഴപ്പിലങ്ങാട്).
സഹോദരങ്ങൾ: യൂസഫ് (ദുബായ്), ഷംസുദ്ദീൻ, ആയിഷ.
ജനാസ നമസ്കാരം: ചൊവ്വാഴ്ച (15-09-2026) ഉച്ചയ്ക്ക് 12.45ന് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.
Follow us on :
Tags:
More in Related News
Please select your location.