Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ വെച്ച് ദ്വിദിന ദേശീയ ശാസ്ത്ര ശില്പശാല

25 Nov 2024 13:50 IST

Ajmal Kambayi

Share News :

ആലുവ: യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ബയോസയൻസ് വിഭാഗം നവംബർ 29, 30 തീയതികളിൽ ഡ്രഗ് ഡിസ്‌കവറി, ഡെവലപ്മെന്റ് ആൻഡ് ക്ലിനിക്കൽ ട്രയൽസ്: ഫ്രം ബെഞ്ച് റ്റു ബെഡ്‌സൈഡ് എന്ന വിഷയത്തിൽ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ വെച്ച് ദ്വിദിന ദേശീയ ശാസ്ത്ര ശില്പശാല സംഘടിപ്പിക്കുന്നു. ഡോ. സി.എൻ.രാംചന്ദ്, ഡോ. ജി.എം.നായർ, ഡോ.ബി.മീനാകുമാരി,ഡോ. എൻ. വിജയകുമാർ, ഡോ. ഉണ്ണികൃഷ്ണൻ യു, ഡോ. മനോജ് എൻ. കൃഷ്ണൻ, ഡോ. അനിരുദ്ധ ഭട്ടി, ഡോ. കമാലിക റോയ് ചൗധരി, ഡോ. വിനയ കെ.കെ, ഡോ. എ. ശ്രീകുമാർ, ഡോ. റെബീന പി, ഡോ. അരുണഭ ചക്രവർത്തി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും. ശാസ്ത്ര പോസ്റ്റർ മത്സരവും സ്റ്റാർട്ട് അപ്പ്‌ സംരംഭങ്ങളെ കുറിച്ചുള്ള പ്രത്യേക സെഷനും ഇതിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി കൺവീനർ ഡോ. സെറീൻ സാറാ ജോണിനെ 9447502758 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Follow us on :

More in Related News