Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ വിദ്യാർത്ഥിയെ അധ്യാപകൻ തല്ലിയതായി ആരോപണം.

28 Jul 2026 19:40 IST

SUNITHA MEGAS

Share News :

കടുത്തുുരുത്തി: സ്കൂൾ വിദ്യാർത്ഥിയെ  അധ്യാപകൻ തല്ലിയതായി പരാതി. ആരോപണം അടിസ്ഥാനരഹിതമെന്ന് സ്കൂൾ അധികൃതർ..കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ വിദ്യാർത്ഥിയെ അധ്യാപകൻ തല്ലിയതായി  ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് എ. ഐ. എസ്. എഫിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സ്കൂൾ കവാടത്തിൽ ബാരിക്കേഡ് ഉയർത്തി പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരം നടത്തി. സ്കൂൾ മാനേജർ ഫാദർ ജോൺസൺ നീലനിരപ്പേൽ, പ്രിൻസിപ്പൽ സീമ സൈമൺ എന്നിവർ പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി.

Follow us on :

More in Related News