Thu Jun 5, 2025 12:01 AM 1ST

Location  

Sign In

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു.

19 Jul 2024 17:07 IST

MUKUNDAN

Share News :

ചാവക്കാട്:അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു.ചാവക്കാട് തിരുവത്ര ചെങ്കോട്ട നഗറിൽ ചിങ്ങനാത്ത് അബൂബക്കർ(53)ആണ് മരിച്ചത്.ജൂലൈ രണ്ടിന് പുലർച്ചെ മത്സ്യ ബന്ധനത്തിന് മുനക്കക്കടവ് ഹാർബറിലേക്ക് ബൈക്കിൽ പോകുമ്പോൾ ബ്ലാങ്ങാട് പാറൻപടിയിൽ വെച്ച് റോഡിൽ വീണ് കിടന്നിരുന്ന തെങ്ങിൽ തട്ടി അപകടം സംഭവിക്കുക്കുകയായിരുന്നു.പോലീസ് നടപടികൾക്ക് ശേഷം ഖബറടക്കം ശനിയാഴ്ച്ച നടക്കും.ഭാര്യ:റുക്കിയ.മക്കൾ:സിദ്ധീഖ്,ഹർഷാദ്,റുബീന.മരുമകൻ:റഷീദ്.


Follow us on :