Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

28 Jul 2026 09:59 IST

NewsDelivery

Share News :

വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 8.30-നായിരുന്നു അന്ത്യം. 66 വയസായിരുന്നു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.


ഇന്ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് ടൗൺ ഹാളിലും, വൈകിട്ട് 6.30-ന് വടകര ടൗൺ ഹാളിലും, രാത്രി 8.30-ന് യുഎൽസിസിഎസ് ആസ്ഥാനത്തും പൊതുദർശനത്തിന് വയ്ക്കും. നാളെ (ജൂലൈ 29) രാവിലെ 11 മണിക്ക് നാദാപുരം റോഡിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.


ലോകത്തിലെ ശ്രദ്ധേയമായ സഹകരണ സ്ഥാപനങ്ങളിലൊന്നായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു രമേശൻ പാലേരി. സഹകരണ മേഖലയിലെ ദീർഘകാല സേവനത്തിലൂടെ അദ്ദേഹം സംസ്ഥാനത്തിനകത്തും പുറത്തും ശ്രദ്ധേയനായ വ്യക്തിത്വമായി മാറി. അദ്ദേഹത്തിന്റെ വിയോഗം സഹകരണ മേഖലയ്ക്ക് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Follow us on :