Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകരണ വാരാഘോഷത്തിന് തുടക്കമായി

16 Nov 2026 23:42 IST

CN Remya

Share News :

കോട്ടയം: സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍  രാഷ്ട്രീയത്തിനതീതമായി എല്ലാവരും സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് ജലവിഭവ- ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. പൊന്‍കുന്നം ഹോളി ഫാമിലി പാരിഷ് ഹാളില്‍  അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ സാമൂഹ്യ ജീവിതത്തിന്‍റെയും സമ്പദ്ഘടനയുടെയും നട്ടെല്ലായ സഹകരണ മേഖല നിലവില്‍ നേരിടുന്ന വെല്ലുവിളികളെ സംസ്ഥാന സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യം മറികടക്കുന്നതിന് പുനഃക്രമീകരണങ്ങള്‍ അനിവാര്യമാണ്. സഹകരണ മേഖലയുടെയും അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന  സൊസൈറ്റികളുടെയും സുരക്ഷിതത്വമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരുടെയും സഹകാരികളുടെയും പൊതുസമൂഹത്തിന്‍റെയും പിന്തുണ ആവശ്യമാണ്- മന്ത്രി പറഞ്ഞു.

സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിലെ ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു.  ജില്ലയില്‍ 40 സഹകരണ ബാങ്കുകളിലായി 85 പേര്‍ക്ക് 1.25 കോടി രൂപയുടെ ധനസഹായമാണ് റിസ്ക് ഫണ്ട് പദ്ധതിയില്‍ നല്‍കിയത്. 

സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. പി. സതീഷ് ചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ റോണി കെ. ബേബി, അഡ്വ. എം. ജെ. സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. തോമസ് കുന്നപ്പള്ളി,  അഡ്വ. അഭിലാഷ് ചന്ദ്രന്‍,  വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജയ ശ്രീധര്‍, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സേതുനാഥ്, കേരള ബാങ്ക് ഡയറക്ടര്‍ അഡ്വ. ജോസ് ടോം, ജോയിന്‍റ് ഡയറക്ടര്‍(ഓഡിറ്റ്) ജയമ്മ പോള്‍,  ജോയിന്‍റ് രജിസ്ട്രാര്‍ ജനറല്‍ എസ്. നസീര്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്‍റ് ഓഡിറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് എന്‍. ബിന്ദു, കാഞ്ഞിരപ്പള്ളി അസിസ്റ്റന്‍റ്  രജിസ്ട്രാര്‍ ജനറല്‍ ഡെനിഷ് ജോസ്, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News