Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2026 19:51 IST
Share News :
മസ്കറ്റ്: ഒമാനിലെ എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ രാജീവ് മഹാദേവന്റെ കവിതാസമാഹാരമായ ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. നവംബർ 15ന് ഷാർജാ ഇന്ത്യൻ അസോസിയേഷൻ പവലിയനിൽ സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തുകാരനും നിരൂപകനുമായ മണികണ്ഠൻ പൂഴിക്കുന്നത്ത് പുസ്തകം പ്രകാശനം ചെയ്തു. കവി കമറുദ്ധീൻ ആമയം പുസ്തകം ഏറ്റുവാങ്ങി.
കവി കെ. ഗോപിനാഥൻ പുസ്തകപരിചയം നടത്തി. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ യു.എ.ഇ കോർഡിനേറ്റർ ശ്രീകുമാരി ആന്റണി, സാമൂഹികപ്രവർത്തകൻ സിദ്ധിഖ് ഹസൻ എന്നിവർ ആശംസകൾ നേർന്നു. സാഹിത്യ-സാംസ്കാരിക-മാധ്യമ രംഗങ്ങളിലെ പ്രമുഖരടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷം മാർച്ച് 29ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ വെച്ചായിരുന്നു പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനം. പ്രവാസം, പലായനം, ഭൗമരാഷ്ട്രീയം തുടങ്ങിയ സംഘർഷാവസ്ഥകളും അന്തസ്സ്, സ്വത്വം, പൗരത്വം തുടങ്ങിയ സങ്കീർണമായ സാമൂഹിക യാഥാർഥ്യങ്ങളും പ്രമേയമാക്കുന്ന മുപ്പത് കവിതകളാണ് സമാഹാരത്തിലുള്ളത്. ഇതിനകം തന്നെ കൃതിക്ക് നിരൂപകശ്രദ്ധ ലഭിച്ചിട്ടുണ്ട്.
മസ്കറ്റിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന രാജീവ് മഹാദേവൻ ദേശാഭിമാനി മസ്കറ്റ് ലേഖകനായും മലയാളം മിഷൻ ഒമാൻ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു.
Follow us on :
Tags:
More in Related News
Please select your location.