Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഖിലേന്ത്യാ സഹകരണ വാരാഘോഷം; വൈക്കം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ താലൂക്ക് സമ്മേളനം നടത്തി.

16 Nov 2026 23:21 IST

santhosh sharma.v

Share News :

വൈക്കം: അഖിലേന്ത്യാ സഹകരണ

വാരാഘോഷ പരിപാടികളുടെ ഭാഗമായി

വൈക്കം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ താലൂക്ക് സമ്മേളനവും അവാർഡ് വിതരണവും നടത്തി. വൈക്കം എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കെ. ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ റ്റി. സി. വിനോദ്

അധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ 

മുഖ്യപ്രഭാഷണം നടത്തി. വൈക്കം സർക്കിൾ സഹകരണ യൂണിയൻ അസി. രജിസ്ട്രാർ എ.എസ് സിമി, അസി. ഡയറക്ടർ (ആഡിറ്റ്) സി.എസ് പ്രിയ, കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക് ചെയർമാൻ

എം. കെ. സാംബജി, വൈക്കം അർബൻ ബാങ്ക് ചെയർമാൻ വി.എസ്. കുമാർ,

വൈക്കം കയർ മാറ്റ്സ് & മാറ്റിംഗ്‌സ് സൊസൈറ്റി പ്രസിഡൻ്റ്അക്കരപ്പാടം ശശി, വൈക്കം പി സി എ ആർ ഡി ബി പ്രസിഡൻ്റ് പോൾസൺ ജോസഫ്, വൈക്കം ടൗൺ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ് പി. ഹരിദാസ്, തലയോലപ്പറമ്പ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.ജെ ജോർജ്ജ്, വൈക്കം സെൻട്രൽ ഹൗസിംഗ് ബാങ്ക് പ്രസിഡൻ്റ് എസ്. ജയപ്രകാശ്, കൊതവറ എസ് സി ബി പ്രസിഡൻ്റ് പി.എം സേവ്യർ, മെഡിസിറ്റി ആശുപത്രി പ്രസിഡൻ്റ് ഫിറോസ് മാവുങ്കൽ, വിവിധ സഹകരണ യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച സഹകാരിക്കുള്ള തലയോലപ്പറമ്പ് ഫാർമേഴ്സ് സർവ്വീസ് സഹകാണ ബാങ്ക് നൽകുന്ന കെ.എ അപ്പച്ചൻ സ്മാരക പുരസ്കാരം മാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ലൂക്കോസ് മാക്കീന് എം എൽ എ കൈമാറി. മികച്ച വിവിധ ബാങ്കുകൾക്കുള്ള അവർഡ് വിതരണം, സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂകൂൾ, കോളേജ് വിദ്യാർഥികൾക്കായി നടത്തിയ പ്രസംഗ, പ്രബന്ധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു. വിവിധ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും അടക്കം നൂറ് കണക്കിന് സഹകാരികൾ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News