Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2026 22:08 IST
Share News :
തലയോലപ്പറമ്പ്: വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ (നവംബർ16) തിരിതെളിയും. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ജി.വി. എച്ച്.എസ്. എസിൽ വച്ച് നടക്കുന്ന കലോത്സവം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബ് അധ്യക്ഷത വഹിക്കും.
'കോമഡി ഉത്സവം' ഫെയിം ലിനു വൈക്കം വിശിഷ്ടാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം വിജയമ്മ ബാബു മുഖ്യപ്രഭാഷണം നടത്തും.
സ്കൂൾ കലോത്സവത്തോടനുബന്ധിച്ചുള്ള അറബിക് സാഹിത്യോത്സവം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസും സംസ്കൃതോത്സവം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ ശശികുമാറും നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. കെ രാജേഷ്, ആനന്ദ് ബാബു, വൈക്കം നഗരസഭ ചെയർ പേഴ്സൺ അബ്ദുൽ സലാം റാവുത്തർ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, നഗരസഭ കൗൺസിലർമാർ, സബ് കമ്മിറ്റികളുടെ ചെയർമാൻമാർ,വൈക്കം എ.ഇ.ഒ. ദീപ കെ.സി, വൈക്കം ബിപിസി പി. ആർ ശ്രീകുമാർ, സ്കൂൾ പ്രിൻസിപ്പൾ സജിനി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാന വേദിയായ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഓഡിറ്റോറിയത്തിൽ ഭിന്നശേഷി വിദ്യാർഥികളുടെ കലാവിരുന്നും നടക്കും.
വയലാറിൻ്റെ കൃതികളെ ആസ്പദമാക്കി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഒന്നാം വേദിയായ ചന്ദ്രകളഭം (VM BSGVHSS ഓഡിറ്റോറിയം) ദേവദാരു(GUPS ഹാൾ) ശംഖുപുഷ്പം (NSS ഓഡിറ്റോറിയം) സ്വർണത്താമര (BRC ഹാൾ) സ്വർഗ ഗായിക(VHSS ഹാൾ) ഉൾപ്പെടെ 15 ഓളം വേദികളിലായി ഉദ്ഘാടന ദിവസം മുതൽ മത്സരങ്ങൾ ആരംഭിക്കും.വേദി എട്ട്- പൂന്തേനരുവി (സെൻ്റ് ജോർജ് സ്കൂൾ ഓഡിറ്റോറിയത്തിൽ) സംസ്കൃതവവും വേദി ഒമ്പത് ഹൃദയസരസ് (ബി ആർ സി ഹാളിൽ) ചൊവ്വാഴ്ച അറബിക് സാഹിത്യ മത്സരങ്ങളും നടക്കും. 69 സ്കൂളുകളിൽ നിന്നായി 4300 ഓളം മത്സരാർഥികൾ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കും.19 നാണ് സമാപനം.
Follow us on :
Tags:
More in Related News
Please select your location.