Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നിയന്ത്രണം വിട്ട ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

16 Nov 2026 18:58 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.ടി.വി പുരം പട്ടശ്ശേരി കളത്തിത്തറ വീട്ടിൽ ജിനു (54) ആണ് മരിച്ചത്. തോട്ടുവക്കം - പട്ടശ്ശേരി റോഡിൽ മനയത്ത് സ്കൂളിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രികനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 4.45 ഓടെ മരണം സംഭവിച്ചു. കാൽനട യാത്രക്കാരനെ ഇടിച്ച ശേഷം റോഡരികിലെ സ്വകാര്യ വ്യക്തിയുടെ മതിലും ഇടിച്ച് തകർത്താണ് ബൈക്ക് നിന്നത്. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മറ്റപ്പള്ളി ആവള്ളി നഗറിൽ ബിബി മോൻ (25) ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


Follow us on :

More in Related News