Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2026 21:53 IST
Share News :
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിന് കൊടികയറി.
തന്ത്രി കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി കൊടിയേറ്റിന് മുഖ്യ കാർമ്മിത്വം വഹിച്ചു. തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് ചെറിയ മാധവൻ നമ്പൂതിരി, മേൽശാന്തി മാരായ ആഴാട് ഉമേഷ് നമ്പൂതിരി, ആഴാട് നാരായണൻ നമ്പൂതിരി, ആഴാട് വിഷ്ണു നാരായണൻ, പാറോളി പുരുഷോത്തമൻ നമ്പൂതിരി,എറാഞ്ചേരി ഉണ്ണികൃഷ്ണൻ എന്നിവർ സഹ കാർമ്മികരായി. വാദ്യമേളങ്ങളുംമുത്തുക്കുടകളും അകമ്പടിയായി. കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ഡെപ്യൂട്ടി ദേവസം കമ്മീഷണർ കെ. ഇന്ദു കുമാരി , കലാമണ്ഡപത്തിൽ ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് രാമകൃഷ്ണൻ, അന്നദാന മണ്ഡപത്തിൽ അസിസ്റ്റൻ്റ് കമ്മീഷണർ എസ് .അഭിലാഷ് എന്നിവർ ദീപം തെളിയിച്ചു. കെ.ബിനിമോൻ എം.എൽ.എ., നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. വിമൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊടിയേറ്റിന് ശേഷം ആദ്യ ശ്രീബലിയും നടന്നു. ചട്ടം ഇല്ലാതെ നടന്ന എഴുന്നള്ളിപ്പിന് ഗജവീരൻ വേണാട്ടു മറ്റം ഗോപാലൻ കുട്ടി ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. വിവിധ വാദ്യമേളങ്ങളോടെ മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു.
ഉദയനാപുരത്തെ സംയുക്ത എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഉൽസവത്തിന്റെ ആദ്യ ദിവസത്ത അഹസ്സിനുള്ള അരിയളക്കൽ വലിയമ്പലത്തിൽ നടന്നു. ദേവസ്വം ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ വിവിധ കരയോഗം ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.24 നാണ്
പ്രസിദ്ധമായ തൃക്കാർത്തിക. രാത്രി 10 ന് കാർത്തിക വിളക്ക് നടക്കും. 25 ന് ആറാട്ടോടെ ഉൽസവം സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.