Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2026 19:23 IST
Share News :
ഷൊട്ടോക്കാൻ കരാട്ടെ സെൻട്രൽ സോൺ സ്കൂൾ ടൂർണമെന്റിൽ 270 പോയിൻറ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് തൃശ്ശൂർ സിബിഎസ്ഇ നിർമ്മല മാതാ സെൻട്രൽ സ്കൂൾ കരസ്ഥമാക്കി. കേരള ചീഫ് ഹൻഷി ജോൺസൺ പെരിന്തൽമണ്ണ വിജയികൾക്ക് ട്രോഫി നൽകി. നിർമ്മല മാതാ സിബിഎസ്ഇ സെൻട്രൽ സ്കൂൾ അധ്യാപകരായ നിഷ ഹെൻട്രിക്സ്, പ്രീത മാത്യു, ബൈജു സാവിയോ എന്നിവർ ട്രോഫി ഏറ്റുവാങ്ങി
220 പോയിൻറ് നേടി, ഫസ്റ്റ്റണ്ണർ അപ്പ് ദേവമാതാ സി എം ഐ പബ്ലിക് സ്കൂളിന് ലഭിച്ചു. പിടി അധ്യാപകനായ അനൂപ് കുമാർ ട്രോഫി ഏറ്റുവാങ്ങി.
മൂന്നാം സ്ഥാനം129 പോയിൻറ് നേടി മലപ്പുറം വള്ളുവനാട് സ്കൂൾ, , 119 പോയിൻറ് നേടി ആര്യമ്പാടം സർവോദയം നാലാം സ്ഥാനം നിലനിർത്തി. ടൂർണ്ണമെൻറ് സമാപനം കേരള ചീഫ് ജോൺസൺ പെരിന്തൽമണ്ണ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് ജിജോ കുര്യൻറെ അധ്യക്ഷത വഹിച്ചു.
നാല് ജില്ലകളിൽ 41 സ്കൂളിൽനിന്ന് 570 കരാട്ടെ വിദ്യാർഥികൾ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.